നാദാപുരം: കടമേരി കീരിയങ്ങാടിയില്‍ വീട് കയറി അക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കീരിയങ്ങാടി സ്വദേശി
തൈക്കണ്ടി സഫീറിനെയാണ് (27) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച ഉച്ചയോടെ സഫീറും സജീറും ചേര്‍ന്ന് കീരിയങ്ങാടിയിലുള്ള പനങ്ങാട്ട് റഹീമിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി റഹീമിനെയും കുടുംബാംഗങ്ങളെയും അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി.
മര്‍ദ്ദനമേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. റഹീമിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് സഫീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂട്ട് പ്രതി സജീര്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.