വടകര: എം.ടിയെയും പി.ജയചന്ദ്രനെയും അനുസ്മരിച്ച് വെട്ടിൽപീടിക കെ.പി.ഷാജി
ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി നടത്തി. ഗോപിനാരായണൻ ഉദ്ഘാടനം ചെയ്തു. പി.രാജൻ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ബാലോത്സവ പരിപാടിയിൽ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ലീല, കെ.പി.അനിൽ എന്നിവർ ഗാനമാലപിച്ചു.
വി.കെ.കരുണാകരൻ, റീബ, എന്നിവർ സംസാരിച്ചു. കെ.കെ.പ്രദീപൻ സ്വാഗതം പറഞ്ഞു.