ചോറോട് : രാമത്ത് പുതിയകാവ്
മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ജനുവരി 18ന് ശനിയാഴ്ച വിവിധ പരിപാടികളുടെ ആഘോഷിക്കും .

രാവിലെ 7 മണിക്ക് ഗണപതിഹോമം, തുടർന്ന് ഉഷപൂജയും നവകംപൂജയും ഉച്ചപൂജയും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് 6 മണിക്ക് ദീപാരാധനയും തായമ്പകയും അത്താഴപൂജയും ഉണ്ടായിരിക്കും.
രാവിലെ 10 മണിക്ക് തിരുമുറ്റം കല്ല് പതിക്കൽ ദ്രവ്യസമാഹരണം കെ.വി.രാമകൃഷ്‌ണൻ (എംഡി അർമദ ചിറ്റ്സ് ചെന്നൈ) ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരിപ്പള്ളി രാജൻ അധ്യക്ഷത വഹിക്കും.