സംഘർഷാവസ്ഥയ്ക്കിടയാക്കി. കുഞ്ഞിപ്പള്ളി മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. ഇന്ന് 11 മണിയോടെ കരാർ കമ്പനിക്കാർ വൻ പോലീസ് സന്നാഹവുമായി എത്തിയപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജോലിക്ക് എത്തിയ ജെസിബി തടഞ്ഞാണ് സമരം. സംഭവം അറിഞ്ഞ് എത്തിയ തഹസിൽദാരുമായി മണിക്കൂർ നിണ്ടു നിന്ന ചർച്ചയ്ക്ക് ഒടുവിൽ ജില്ലാ ഭരണകകടത്തിന്റെ നിർദ്ദേശ പ്രകാരം കോർഡിനേഷൻ കമ്മിറ്റി നേതാക്കളെ അറസ്റ്റ് ചെയ്തു. മൂന്ന് മണിയോടെയാണ് പ്രവൃത്തി തുടങ്ങിയത്.
ഖബർസ്ഥാൻ സംരക്ഷിക്കുക. മേഖലയിലെ യാത്ര ക്ലേശം പരിഹരിക്കാൻ അടിപ്പാത അനുവദിക്കുക എന്നിവയാണ് നാട്ടുകാരുടെ ആവശ്യം. പ്രവൃത്തി തടഞ്ഞതോടെ സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
ഷാഫി പറമ്പിൽ എംപി കെ.കെ.രമ എംഎൽഎ എന്നിവർ ചർച്ചക്ക് വഴി തെളിയിക്കണമന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചുവെങ്കിലും തീരുമാനം അനുകൂലമായില്ല. എതു വിധേനയും പ്രവൃത്തി തുടരണമെന്ന നിലപാടിലാണ് അധികൃതർ.
വടകര തഹസിൽദാർ വർഗീസ് കുര്യൻ, ഡിവൈഎസ് പി. ഹരിപ്രസാദ്, ദേശിയ പാത അതോററ്ററി എഞ്ചിനീയർ തേജ്പാൽ അടക്കുമുള്ളവർ സ്ഥലത്ത് എത്തി. വടകര, ചോമ്പാല, എടച്ചേരി, കൊയിലാണ്ടി, പയ്യോളി സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു.