മണിയൂർ : കുറുന്തോടി -സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മണിയൂർ
ലോക്കൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ സർഗവസന്തം കലാ സാംസ്കാരി പരിപാടി ഉദ്ഘാടനം നാടൻ പാട്ട് കലാകരൻ ബിനീഷ് മങ്കര നിർവഹിച്ചു.
സായ് ബാലൻ മുഖ്യാതിഥിയായി. എ.വി.ബാബു അധ്യക്ഷത വഹിച്ചു. ബി.സുരേഷ് ബാബു, എം.എം. സജിന എന്നിവർ സംസാരിച്ചു. കെ.മുരളി സ്വാഗതം പറഞ്ഞു. സംഘാടക സമിതി കൺവീനർ കെ.കെ. പ്രദീപൻ നന്ദി പറഞ്ഞു.
ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് നിർമ്മാണ മത്സരത്തിൽ യുവതാര ബ്രാഞ്ച് ഒന്നും ചങ്ങരോത്ത് വെസ്റ്റ് ബ്രാഞ്ചും രണ്ടും വെട്ടിൽ വെസ്റ്റ് ബ്രാഞ്ച് മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.