ചോറോട് ഈസ്റ്റ്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഓട്ടന്തുള്ളല്, മിമിക്രി എന്നിവയില്‍ എ ഗ്രേഡ് നേടിയ യുക്ത കല്ഹാരയെ യൂത്ത് കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് യുക്ത. വീട്ടില്‍ നടന്ന ചടങ്ങില്‍ കെപിസിസി മെമ്പര്‍ അഡ്വ.സി.വത്സലന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഉപഹാരം
കൈമാറി. മണ്ഡലം പ്രസിഡന്റ് കാര്‍ത്തിക് ചോറോട്, മുരുകദാസ് കെ കെ, അഭിലാഷ്, ജിബിന്‍രാജ്, ഇസ്നാസ്, അരുണ്‍ നാഥ്, സിദ്ധാര്‍ഥ് എന്നിവര്‍ പങ്കെടുത്തു.
