വില്യാപ്പള്ളി: ജീവിതത്തില്‍ ഒരിക്കലെങ്കിലും വിമാനത്തില്‍ കയറുക എന്ന ബോധി ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍
വിദ്യാര്‍ഥികളുടെ ആഗ്രഹം ചിറകുവിരിച്ചപ്പോള്‍ കൂട്ടിനെത്തി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്. 24 വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അടങ്ങിയ സംഘം കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പറന്നു. സ്വപ്നം പോലെയായിരുന്നു യാത്ര. കരിപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനത്തില്‍ കയറുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയിലായിരുന്നു വിദ്യാര്‍ഥികള്‍. വിമാനം പറന്നുയര്‍ന്നപ്പോഴും മുക്കാല്‍ മണിക്കൂറിനുള്ളില്‍ കൊച്ചിയിലെത്തിയപ്പോഴും ആവേശവും ആഹ്ലാദവും അടങ്ങിയില്ല.
യാത്രയുടെ ഭാഗമായി കൊച്ചിയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കുട്ടികള്ക്കൊപ്പും രക്ഷിതാക്കളും യാത്ര ശരിക്കും ആസ്വദിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് രജിത, മെമ്പര്‍മാരായ ഗോപാലന്, മുരളി, പ്രശാന്ത്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സന്ധ്യ, അധ്യാപിക ശോഭ, മറ്റു ജീവനക്കാര്‍ ഉള്‍പ്പെടെ 57 പേരാണ് സംഘത്തില്‍. എറണാകുളത്തുനിന്ന് ട്രെയിന്‍ മാര്‍ഗം ഇവര്‍ വടകരയില്‍ തിരിച്ചെത്തി.