ആയഞ്ചേരി: തിരുവള്ളൂര്‍-ആയഞ്ചേരി പിഡബ്ലുഡി റോഡ് പരിഷ്‌കരണ പ്രവൃത്തിക്കു 2024-25 ബജറ്റ് വിഹിതമായി ലഭിച്ച മൂന്നു
കോടി രൂപയുടെ പ്രവൃത്തി നടത്തുന്നതിന്റെ മുന്നോടിയായി ഗൂണഭോക്താക്കളുടേയും നാട്ടുകാരുടേയും യോഗം ചേര്‍ന്നു. നിലവിലുള്ള റോഡ് 10 മീറ്റര്‍ വീതിയാക്കി 1680 മീറ്റര്‍ നീളത്തില്‍ ബിഎം ആന്റ് ബാസി നിലവാരത്തില്‍ ടാര്‍ ചെയ്യും. ആവശ്യമായ സ്ഥലങ്ങളില്‍ അഴുക്ക് ചാല്‍, പാലങ്ങള്‍, റോഡിന്റെ ഇരുവശങ്ങളിലും ഐരിഷ് ചെയ്യല്‍ എന്നിവയാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത്. തിരുവള്ളൂര്‍ പഞ്ചായത്തിലെ അഞ്ച്മുറി മുതല്‍ ആയഞ്ചേരി പഞ്ചായത്തിലെ ചേറ്റുകെട്ടി വരെയാണ് പ്രവൃത്തി.
പൈങ്ങോട്ടായി അല്‍-മദ്രസത്തുല്‍ ഇസ്ലാമിയ മദ്രസയില്‍ ചേര്‍ന്ന യോഗം കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉല്‍ഘാടനം ചെയ്തു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാന്‍ ടി.വി.കുഞ്ഞിരാമന്‍, തിരുവള്ളൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഹംസ വായേരി, സഫീറ ടി.വി, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ നിതില്‍ ലക്ഷ്മണന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ.വി.ജയരാജന്‍, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, അസി. എഞ്ചിനിയര്‍ ഷക്കീര്‍ പി പി, ഓവര്‍സിയര്‍ ടി.സൗമ്യ, ടി കെ അലി, എ.കെ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ഗുണഭോക്തൃ കമ്മിറ്റി ചെയര്‍പേഴ്‌സണായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ആയിഷയേയും, കണ്‍വീനരായി തിരുവള്ളൂര്‍ പഞ്ചായത്ത് മെമ്പര്‍ ഹംസ വായേരിയേയും തെരഞ്ഞെടുത്തു.