വടകര : വിലാതപുരം എൽപി സ്കൂൾ 105ാം വാർഷികാഘോഷവും പ്രധാന അധ്യാപിക ജയശ്രീയുടെ യാത്രയയപ്പും ഫെബ്രുവരി 14 ന്
നടത്തുന്നതിന്റെ ഭാഗമായി അറിവുത്സവവും അധ്യാപക രക്ഷർതൃ ശില്പശാലയും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ബാബു മൂളമ്മൽ സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡന്റ് ടി.സുധീഷ് അധ്യക്ഷനായി. ടീച്ചേർസ് ക്ലബ്ബ് കോലഞ്ചേരിയുടെ വിദ്യാഭ്യാസ പ്രവർത്തകരായ കെ.എം നൗഫൽ, ടി.ടി.പൗലോസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ബിനീഷ്, അജീഷ്, എം.ടി. ദമോദരൻ, എം. സജിത, കെ.പി. രജീഷ്കുമാർ, കെ. ശ്രീജിലാൽ എന്നിവർ സംസാരിച്ചു.
