ഓർക്കാട്ടേരി: കേരളത്തെ പ്രതിനീധീകരിച്ച് സ്വർണ മെഡൽ നേടിയ 4X400 മീറ്റർ റിലേ
ടീമിൽ അംഗമായ കെകെഎം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥി അൽന സത്യന് പിടിഎയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിലാണ് മിന്നും വിജയം നേടിയത്.
പിടിഎ പ്രസിഡണ്ട് സി.പി. രാജൻ, പി ടിഎ വൈസ് പ്രസിഡണ്ട് രവികുമാർ, പിടിഎ എക്സിക്യൂട്ടിവ് അംഗം എം.ടി.കെ. ഷാജി എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ സ്കൂൾ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.