വടകര: ഫെബ്രുവരി ആറു മുതല്‍ 11 വരെ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന ഹരിതാമൃതം പരിപാടിയോടനുബന്ധിച്ച് ഹരിത നഗര്‍
റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ കുടുംബാഗങ്ങള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി വത്സലന്‍ കുനിയില്‍ ശാന്ത പ്രണവത്തിന് തൈകള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് കെ.പ്രഭാകരന്‍, എം.കെ.വിനോദ് കുമാര്‍, ജയേഷ് വടകര തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ വീടുകളിലും അടുക്കളത്തോട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ചീര, വഴുതിനിങ്ങ, മുളക് തുടങ്ങിയ പച്ചക്കറി തൈകള്‍ വിവിധ റസിഡന്‍സ് അസോസിയേഷന്‍ മുഖേന നല്‍കിയത്.
വടകര ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെയും നാമംകുളങ്ങര റസിഡന്‍സ് അസോസിയേഷന്റെയും കുടുംബാംഗങ്ങള്‍ക്ക് തൈ വിതരണത്തിന് സി കെ സുധീര്‍കുമാര്‍, സുരേഷ് പുത്തലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ റസിഡന്‍സ്
അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ക്കും പച്ചക്കറി തൈകള്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്

വടകര ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെയും നാമംകുളങ്ങര റസിഡന്‍സ് അസോസിയേഷന്റെയും കുടുംബാംഗങ്ങള്‍ക്ക് തൈ വിതരണത്തിന് സി കെ സുധീര്‍കുമാര്‍, സുരേഷ് പുത്തലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ റസിഡന്‍സ്