നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായ പനയുള്ളതില്‍ മീത്തല്‍ ശശീന്ദ്രന് പുസ്തകം കൈമാറിക്കൊണ്ട് മണിയൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത്തരക്കാര്‍ക്ക് മാനസികമായ ഊര്‍ജം പകരാനും ഇതുവഴി സാധിച്ചേക്കും. നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം അടുത്ത പുസ്തകവുമായി ലൈബ്രറി പ്രതിനിധി എത്തും.
ഉദ്ഘാടന ചടങ്ങില്‍ കെ.എം.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സൈദ് കുറുന്തോടി, ടി.പി.രാജീവന്‍, ജയലത ഒതയോത്ത് എന്നിവര്‍ പ്രസംഗിച്ചു. പുസ്തകം ആവശ്യമുള്ള കിടപ്പു രോഗികള്‍ പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്റെ 8547976862 നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നും പുസ്തകം എത്തിച്ചു നല്‍കുന്നതാണെന്നും ലൈബ്രറി അധികൃതര്‍ അറിയിച്ചു.