
”2021 ല്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു മുടങ്ങിക്കിടന്ന വെങ്ങളം-രാമനാട്ടുകര 28.4 കിലോമീറ്റര്‍ നീളുന്ന കോഴിക്കോട് ബൈപ്പാസിന്റെ പൂര്‍ത്തീകരണം. നിര്‍മാണ പ്രവൃത്തി അനന്തമായി നീണ്ടുപോയതോടെ നിരവധി അപകടങ്ങള്‍ സംഭവിച്ചു. ഗതാഗതക്കുരുക്ക് നിത്യസംഭവമായി. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ നിരവധി ചര്‍ച്ചകളും അടിയന്തിരമായ ഇടപെടലുമാണ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ സര്‍വ്വീസ് റോഡ് ഉള്‍പ്പെടെ എട്ടു വരി പാത നാടിനായി ഒരുങ്ങിയിരിക്കുകയാണ്.” ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ മണിക്കൂറുകളുടെ സമയലാഭം ജനങ്ങള്‍ക്കുണ്ടാകും.-മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
