നാദാപുരം: ബ്രദേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് ചാലപ്പുറം സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ലീഗ് സീസണ് 3 യുടെ ജേഴ്സി പ്രകാശനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ നിര്‍വഹിച്ചു. ജനുവരി 11,12, 13 തിയതികളില്‍ ചാലപ്പുറം ഒതയോത്ത് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
മുഹമ്മദ് യു കെ അധ്യക്ഷം വഹിച്ചു. കെ പി സി തങ്ങള്‍, ഫസല്‍ മാട്ടാന്‍, വി കെ വിനു, കാട്ടില്‍ അബ്ദുള്ള ഹാജി, ഇസ്മായില്‍ പറമ്പത്ത്,കെ യു സാലിഹ്,അമ്മദ് മാട്ടാന്‍, ആഷിര്‍ തങ്ങള്‍, സുബൈര്‍ കളപ്പീടികയില്‍, സിറാജ് ആണ്ടാളി, പ്രേമന് കുരുക്കള്‍, അശ്റഫ് തെക്കുംമ്പാട്ട്, ജാഫര്‍ കുന്നോത്ത്, നിസാര്‍ പഠിക്കോട്ടില്, സി എച് ഹമീദ്, സി പി ഷിമ്പാര്, സി എച് മഹമൂദ് എന്നിവര്‍ സംസാരിച്ചു.