വടകര: എടോടിയിലെ സെന്റ് ജോണ്‍സ് പള്ളിയില്‍ ഇടവക മധ്യസ്ഥനും സുവിശേഷകനുമായ വിശുദ്ധ യോഹന്നാന് സ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും വിശുദ്ധ അല്‍ഫോന്‍സയുടെയും തിരുനാള്‍ കൊടിയേറി. മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ക്ക് വികാരി ഫാ.ജേക്കബ് പ്ലാക്കൂട്ടത്തില്‍ പതാക
ഉയര്‍ത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ വി.കുര്‍ബാന, വചന സന്ദേശം, പ്രദക്ഷിണം, ലദീഞ്ഞ്, സമാപന ആശിര്‍വാദം തുടങ്ങിയവ നടക്കും.
