നാദാപുരം: ലൂളി ബ്രദേഴ്സ് തെരുവമ്പറമ്പ് ടാസ്ക് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി. അബുദാബി ആസ്ഥാനമായ സീഷല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.ടി.കെ.അമ്മദാജി ഉദ്ഘാടനം ചെയ്തു. ഇ.ഹാരിസ് അധ്യക്ഷനായി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് നാളെ സമാപിക്കും. വിജയികളാകുന്ന ടീമുകള്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപയും അന്‍പതിനായിരം രൂപയും പ്രൈസ് മണി നല്‍കും. ട്രോഫികളും സമ്മാനിക്കും.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നൂറു കണക്കിന് ക്രിക്കറ്റ് ആസ്വാദകരാണ് മത്സരം വീക്ഷിക്കാന്‍ ടാസ്ക് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നത്. പൂര്‍ണമായും സൗജന്യമായി കളി കാണാനുള്ള സൗകര്യം സംഘാടകര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. മാധ്യമ പ്രവര്ത്തകന് എം.കെ.അഷ്റഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇ.കുഞ്ഞാലി, റിയാസ് ലൂളി എന്നിവര്‍ പ്രസംഗിച്ചു. നജ്മു സാഖിബ് സ്വാഗതവും സി.പി.ജമാല്‍ നന്ദിയും പറഞ്ഞു.