കൊച്ചി: കലാഭവന്‍ മണിയുടെ ഓര്‍മക്കായി രൂപംനല്കിയ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് കമ്മിറ്റി മികച്ച നര്‍ത്തകിക്ക്
ഏര്‍പെടുത്തിയ പുരസ്കാരത്തിന് വടകരയിലെ റിയ രമേശ് അര്‍ഹയായി. മീന ഗണേഷ് മരണാനന്തര പുരസ്കാരം, എ കെ പുതുശ്ശേരി, ജോണ്‍ സാമുവല്‍, വിധുബാല, അന്‍സാര്‍ കലാഭവന്‍, എം കെ സോമന്, മരട് രഘുനാഥ് എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള അവാര്‍ഡും സമ്മാനിക്കും. മോഹന്‍ലാല്‍ (നവാഗത സംവിധായകന്-ബറോസ്), വിജയരാഘവന് (മികച്ച നടന്-കിഷ്കിന്ധകാണ്ഡം), ജ്യോതിര്‍മയി (മികച്ച നടി-ബോഗന്‍ വില്ല), ബ്ലെസ്സി (മികച്ച സംവിധായകന്-ആടുജീവിതം) തുടങ്ങിയ 38 ഓളം പ്രതിഭകള്‍ക്ക് മാര്‍ച്ചില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വടകര നാദാപുരംറോഡ് സ്വദേശിയായ റിയ രമേശ് ത്രിനേത്ര സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് എന്ന സ്ഥാപനം
നടത്തിവരുന്നു. സ്കൂള്‍തലത്തിലും കോളജ് തലത്തിലും നൃത്തത്തില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ടെലിഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. രമേശ് വാപ്രത്തിന്റെയും സപ്നയുടെയും മകളാണ്.

വടകര നാദാപുരംറോഡ് സ്വദേശിയായ റിയ രമേശ് ത്രിനേത്ര സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് എന്ന സ്ഥാപനം
