വടകര: കിഫ്ബിയില്‍നിന്ന് ഫണ്ട് അനുവദിച്ചിട്ടും ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് പ്രവര്‍ത്തനം
നടക്കാത്ത വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡ് പണി പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് (സിഡബ്ല്യുഎസ്എ) വില്ല്യാപ്പള്ളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് അച്ചുതന്.കെ പയ്യോളി സമ്മേളനം ഉദ്ഘാടനം ചെയ്തു വി. പി ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.എം.ദാമോദരന്‍ മേഖല റിപ്പോര്‍ട്ടും എം.അശോകന് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.പി.ശശിധരന് സംഘടന വിശദീകരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പികെ ചന്ദ്രന്, രാമകൃഷ്ണന് പി, റഷീദ് എന്‍കെ, പ്രമോദ് സികെ, നാരായണന്
സികെ എന്നിവര്‍ സംസാരിച്ചു പ്രദീഷ് സിപി പ്രമേയം അവതരിപ്പിച്ചു മനോജന് എം കെ നന്ദി പറഞ്ഞു

