വടകര: സംസ്ഥാന കലോത്സവം ഹൈസ്കൂള്‍ വിഭാഗം ഓടക്കുഴല്‍ മത്സരത്തില്‍ മടപ്പള്ളി ജിഎച്ച്എസ്എസിലെ ഓംജിത്ത് സുരാഗ്
എ ഗ്രേഡ് കരസ്ഥമാക്കി. ഈ വര്‍ഷം അപ്പീല്‍ വഴി എത്തിയതിനാല്‍ ജില്ലാ തലത്തിലെ ഒന്നാം സ്ഥാനക്കാരന് ഉള്‍പെടെയുള്ളവരുമായി മല്‍സരിച്ചാണ് മിടുക്ക് തെളിയിച്ചത്.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ പുല്ലാങ്കുഴല്‍ വിദ്വാന് ജിഎസ് ശ്രീകൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ച് അഞ്ചാം വയസു മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ ഓം ജിത്ത് സുരാഗ് മടപ്പള്ളി സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ശങ്കരാഭരണം രാഗത്തില്‍, ത്യാഗരാജ കൃതിയായ മനസു സ്വാധീനമൈനയാ… എന്ന മിശ്രചാപ്പ് താളത്തിലുള്ള കൃതി, രാഗാലാപനം, നിരവല്‍, സ്വര പ്രസ്താരം എന്നിവയോടെ ശ്രുതി ശുദ്ധമായും താളനിബദ്ധമായും അവതരിപ്പിച്ചാണ് എ.ഗ്രേഡ് കരസ്ഥമാക്കിയത്.
ജിഎസ്ശ്രീകൃഷ്ണന്റെ ശിഷ്യനായ പിതാവ് മനോജ് കുമാറില്‍ നിന്നു പുല്ലാങ്കുഴല്‍ പഠനം തുടരുന്നു. നിരവധി വേദികളില്‍
പുല്ലാങ്കുഴല്‍ വാദനം നടത്തിയിട്ടുള്ള ഓംജിത്ത് സുരാഗ് താമരക്കാട് കൃഷ്ണന് നമ്പൂതിരിയുടെ കീഴില്‍ സംഗീതം പഠിക്കുന്നുണ്ട്.