വടകര: എറണാകുളം മഹാരാജാസ് കോളജില്‍ കഴിഞ്ഞ മാസം നടന്ന സംസ്ഥാന സ്കൂള്‍ കായികമേള ചാമ്പ്യന്‍ പട്ടത്തെ
ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായി പരസ്യ പ്രതിഷേധം ഉയര്‍ത്തിയ വിദ്യാലയങ്ങളിലെ കുട്ടികളെ പൂര്‍ണമായും അടുത്ത വര്‍ഷത്തെ കായിക മേളയില്‍ വിലക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി പിന്‍വലിക്കണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെഎസ്ടിയു) വടകര സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ്.എം.പി അധ്യക്ഷത വഹിച്ച യോഗത്തില്‍ അന്‍വര്‍ ഇയ്യഞ്ചേരി, മഹമൂദ്.എം, മുസ്തഫ.പി.എം, വി.കെ.അസീസ്, സഫുവാന്‍.പി.സി, അബ്ദുറഹിമാന് സി.എന്‍, ഇസ്മയില്‍ മടാശ്ശേരി, റാഫി.ഇ, എം.എം മുസ്തഫ എന്നിവര്‍ സംസാരിച്ചു. പുതിയ സബ് ജില്ലാ ഭാരവാഹികളായി സി.എന്‍.അബ്ദുറഹിമാന് (പ്രസിഡന്റ്), സാബിഖ്.എം, സഫീറ, നിസാബി (വൈസ് പ്രസി.) അന്‍വര്‍ ഇയ്യഞ്ചേരി (ജനറല്‍ സെക്രട്ടറി),
ഇസ്മയില്‍ മടാശ്ശേരി, ഈസ അബ്ദുള്ള, റഹ്മത്ത് മഷൂദ.കെ (ജോ. സെകട്ടറി), മുസ്തഫ.എം.എം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.