കോഴിക്കോട്: മലയോര മേഖലയിലും സമീപപ്രദേശങ്ങളിലും വാഴകള്‍ക്ക് വ്യാപകമായി അനുഭവപ്പെടുന്ന ഇലതീനിപ്പുഴു ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും കര്‍ഷകര്‍ക്ക് പുഴുക്കളെ തുരത്താനാവശ്യമായ മരുന്നും അത് തളിക്കാനുള്ള സംവിധാനവും ലഭ്യമാക്കണമെന്നും സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യജീവി ശല്യത്തിന് പരിഹാരം കാണാനാവാതെ വലയുന്ന കര്‍ഷകര്‍ക്ക് വന്‍തോതിലുള്ള കീടശല്യങ്ങളും കനത്ത വെല്ലുവിളിയുയര്‍ത്തുകയാണ്. അടിയന്തര സഹായമെത്തിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയാവുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇലകളും കൂമ്പുകളും ഉണങ്ങി വാഴകള്‍ കൂട്ടത്തോടെ നശിക്കുന്നത് കര്‍ഷകര്‍ക്ക് താങ്ങാനാവാത്ത നഷ്ടമാണ് വരുത്തുന്നത്. കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ത്വരിതഗതിയിലുള്ള പരിഹാരം ഉണ്ടാവണമെന്നും വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസം കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് ബാഫഖി കര്‍ഷക ഭവനില്‍ ചേര്‍ന്ന കണ്വന്ഷന് ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഒ.പി.മൊയ്തുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി.വി.മൊയ്തീന് ഉദ്ഘാടനം ചെയ്തു. പി ബീരാന് കുട്ടി, പി.കെ.മൊയ്തീന് ഹാജി, അബ്ദുല്ല വല്ലന്‍കണ്ടത്തില്‍, എ.കെ.റഷീദ്, മുഹമ്മദലി.ടി, പി.സി.അബൂബക്കര്‍, മുഹമ്മദ് ശരീഫ്.എ.കെ, എ.മാമുക്കുട്ടി, മൂസഹാജി ചിറയില്‍, നടുക്കണ്ടി അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ കുന്ദമംഗലം, അബൂബക്കര്‍ കെ.എം, പി.പി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ.കെ.അന്ത്രു സ്വാഗതം പറഞ്ഞു.