പാലക്കാട്: മുക്കാളി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു പാലക്കാട് റെയില്‍വെ ഡിവിഷന് ഓഫിസിന്
മുന്നില്‍ നില്‍പ്പ് സമരം നടത്തി നാട്ടുകാര്‍. ജനകീയ ആക്ഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന സമരം കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റെയില്‍വെ അവഗണന തുടര്‍ന്നാല്‍ സമരം ശക്തമാക്കുമെന്നും ഡി വിഷണല്‍ മാനേജര്‍ ജനപ്രതിനിധികള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കണമെന്ന് എംഎല്‍എ പറഞ്ഞു. ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ടീയ സംസ്കാരിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്, വ്യാപാരി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പാലക്കാട്ടുപോയി സമരത്തില്‍ പങ്കെടുത്തു
കോവിഡിനു മുന്‍പ് നിര്‍ത്തിയ തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചുകിട്ടാനാണ് സമരം. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-
കണ്ണൂര്‍, തൃശ്ശൂര്‍-കണ്ണൂര്‍, മംഗളുരു-കോഴിക്കോട് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. കൂടാതെ മുക്കാളി റെയില്‍വേ സ്റ്റേഷന്റെ വികസനവും നടപ്പാക്കണം. റെയില്‍വേ അധികൃതരോടും കേന്ദ്രസര്‍ക്കാരിനോടും പലരീതിയില്‍ അഭ്യര്‍ഥിച്ചിട്ടും മുക്കാളി സ്റ്റേഷന് അനുകൂലമായ നടപടിയുണ്ടാകുന്നില്ല. തുടര്‍ന്നാണ് പാലക്കാട്ട് പോയി ഡിവിഷന് ഓഫീസിനു മുന്നില്‍ നില്‍പ്പ് സമരം നടത്തിയത്. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ സമര പ്രഖ്യാപനം നടത്തി. ജില്ല പഞ്ചായത്ത് അംഗം പി പി നിഷ, സംയുക്ത ആക്ഷന്‍ കമ്മിറ്റി ചെയര്മാന് പി.ബാബുരാജ്, എം.പി.ബാബു, കെ സുരേഷ് ബാബു, യു.എ റഹീം, എ.ടി ശ്രീധരന്, പ്രദീപ്
ചോമ്പാല, റീന രയരോത്ത്, പി.കെ പ്രകാശന് വി.പി.പ്രകാശന്, സി.എച്ച്.അച്യുതന് നായര്‍, പി.പി.ശ്രീധരന്, കെ. ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു. കോയമ്പത്തൂര്‍-കണ്ണൂര്‍ ടെയിനിന് മുക്കാളിയില്‍ സ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡിആര്‍എം എംഎല്‍എയ്ക്ക് ഉറപ്പ് നല്കി. നേരത്തെ പാലക്കാട് റെയില്‍വേ സ്റ്റഷനില്‍ നിന്നു പ്രകടനമായി ഡി വിഷണല്‍ ഓഫിസിലേക്ക് പോവുകയായിരുന്നു. ആര്‍പിഎഫും പോലിസും ചേര്‍ന്ന് ഓഫിസിന് മുന്നില്‍ തടഞ്ഞു. സമരത്തിന് പി കെ പ്രീത, കെ പി ജയകുമാര്‍, ഹാരിസ് മുക്കാളി, കെ ലീല, കെ സാവിത്രി, കെ കെ ജയചന്ദ്രന്, കെ പി ഗോവിന്ദന്, വി പി സനല്‍, കെ.പി രവീന്ദ്രന്, കെ പി വിജയന് എന്നിവര്‍ നേതൃത്വം നല്കി.

കോവിഡിനു മുന്‍പ് നിര്‍ത്തിയ തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചുകിട്ടാനാണ് സമരം. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-

