ക്യാമ്പിന്റെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. സുരേഷന്‍ വടക്കയില്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ കെ.കെ മുരുകദാസ് അധ്യക്ഷത വഹിച്ചു. പൂതാടി പഞ്ചായത്തിലെ മൂന്ന് ഊരുകളിലെ മുന്നൂറ്റി എഴുപതോളം ആദിവാസി കുടുംബങ്ങളില്‍ സാമൂഹിക, സാമ്പത്തിക, ആരോഗ്യ മേഖലകളില്‍ കോളജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ വിശദമായ സര്‍വ്വേ നടത്തും.
ആദിവാസികള്‍ക്കിടയിലെ ലഹരിയുടെ ഉപയോഗം, സിക്കിള്‍ സെല്‍ അനീമിയ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ശാക്തീകരണത്തിനുള്ള വഴികളും പഠന വിധേയമാക്കും. വിശദമായ പഠന റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കും.
48 സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളും 4 അധ്യാപകരും അടങ്ങുന്ന സംഘം പത്ത് ദിവസം കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. രജിലേഷ്, ഡോ. ഷിജിന്, ആര്.പ്രേംചന്ദ്, കെ.സന്ദീപ്, അമൃത നാഥ്, അനഖ പ്രഭ, ബിന്ദു എന്നിവര്‍ സംസാരിച്ചു.