ഒഞ്ചിയം : നോവലിസ്റ്റും സംവിധായകനുമായ കെ.പി.സുരേന്ദ്രന്റെ സ്മരണാര്‍ഥം കടത്തനാട് റിസര്‍ച്ച് സെന്റര്‍ & റഫറന്‍സ്
ലൈബ്രറി ഏര്‍പ്പെടുത്തിയ പുരസ്കാരം രാജാറാം തൈപ്പള്ളിക്ക് സമര്‍പിച്ചു. ഗായകനും സംസ്കാരിക പ്രവര്‍ത്തകനുമായ വി. ടി മുരളി പുരസ്കാരദാനം നിര്‍വഹിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. രാജാറാം തൈപ്പള്ളി എഴുതിയ ‘മണ്ടോടിക്കണ്ണന്‍ സമരജീവിതം ‘ എന്ന ജീവചരിത്രഗ്രന്ഥമാണ് പുരസ്കാരത്തിന് അര്‍ഹമായത്. കെ.പി.സുരേന്ദ്രന് സ്മൃതി ദിനമായ ജനുവരി 6ന് മടപ്പള്ളി ഗവ. കോളേജ് പരിസരത്ത് ചേര്‍ന്ന പരിപാടിയില്‍ കെ.എം.സത്യന് അധ്യക്ഷനായി. ഡോ. പി.പി.ഷാജു റിപ്പോര്‍ട്ട് അവതരിച്ചു. പുരസ്കാരനിര്ണയജൂറി അംഗം ഡോ. പി കെ സഭിത്ത് പുസ്തക നിരൂപണം നടത്തി. വി പി ഗോപാലകൃഷ്ണന്, പി പി രാജന്, കെ അശോകന് കെ. എം പവിത്രന്, സജീവന് ചോറോട്, വി. പി പ്രഭാകരന്,രാമാനുജന് തൈപ്പള്ളി, എം എം രാജന്, എം.
കെ വസന്തന് എന്നിവര്‍ സംസാരിച്ചു. നിധിന്.ജെ സ്വാഗതവും അക്ഷയ്കുമാര്‍ നന്ദിയും പറഞ്ഞു.

