വട്ടോളി: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്ന് ഏറ്റുവാങ്ങിയ വാര്‍ഡ് പ്രസിഡന്റുമാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം കെപിസിസി സെകട്ടറി വി.എം.ചന്ദ്രന്‍ നിര്‍വ്വഹിച്ചു.
മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.രാജന്‍, വനജ. ഒ, ബീന കുളങ്ങരത്ത്, മുരളി കുളങരത്ത്, പി.അശോകന്‍, മനീഷ് പിലാച്ചേരി, വി.പി.കെ.ബഷീര്‍, കെ.അജിന്‍, കെ.പി.കൃഷ്ണന്‍, പി.കെ.ലിഗേഷ്, ടി.അബ്ദുള്‍ മജീദ്, അന്‍വര്‍ സാദത്ത്, വി.പി.സതി, ടി.വി. ദിലിപന്‍ രഘുനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.