ഭൂമിവാതുക്കൽ ടൗണിലെ വിവിധ ഭാഗങ്ങളിൽ ആദ്യ ഘട്ടത്തിൽ പൂച്ചെടികൾ സ്ഥാപിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വാർഡ് മെമ്പർമാരായ അനസ് നങ്ങാണ്ടിയുടെയും വി.കെ. മൂസയുടെയും സഹകരണത്തോടെ പേരോട് സ്കൂൾ എൻഎസ് എസിൻ്റ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ ഗ്രാമപ ഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ അധ്യക്ഷയായി.സ്കൂൾ പ്രിൻസിപ്പൾ എം.കെ.കുഞ്ഞബ്ദുല്ല, പിടിഎ പ്രസിഡൻ്റ് പി. കെ. മുഹമ്മദ്, പ്രോഗ്രാം ഓഫീസർ ഇസ്മായിൽ വാണിമേൽ, അർബൺ ബാങ്ക് ചെയർമാൻ എം.കെ.അഷ്റഫ്, പി. റഫീഖ്, സുബൈർ തോട്ടക്കാട്ട്, എ.ടി. റഹൂഫ് ,ഒ. സഫിയ, മാണിക്കോത്ത് സൗദ,അസീസ് ആര്യമ്പത്ത്, കെ . കെ. നവാസ്,കയമക്കണ്ടി അമ്മദ് ഹാജി, കവൂർ ജലീൽ, എം.പി.ഷർമിന, മഹ്റിഷ് റിയാസ്, സിദാൻ, സിനാൻ തുടങ്ങിയവർ സാംസാരിച്ചു.