തിരുവള്ളൂര്‍: ഗവ. എംയുപി സ്കൂള്‍ കെട്ടിട നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരണത്തിലേക്ക്. മനോഹരമായ ബഹുനില കെട്ടിടമാണ്
ഈ സര്‍ക്കാര്‍ വിദ്യാലത്തിനായി യാഥാര്‍ഥ്യമായിരിക്കുന്നത്.
സ്കൂളിലെ പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് ഫലമുണ്ടായത്. കെട്ടിട നിര്‍മാണത്തിന് വിദ്യാഭ്യാസ വകുപ്പ് ഫണ്ടില്‍ നിന്ന് ഒരു കോടി 36 ലക്ഷം രൂപ ലഭ്യമായി. ഇതിനു പിന്നാലെയാണ് പണി തുടങ്ങിയത്.
താഴത്തെ നിലയില്‍ ക്ലാസ് മുറികളും വര്‍ക്ക് ഏരിയയും വാഷ് ഏരിയയും ടോയ്ലെറ്റും പണിതു. ഒന്നാം നിലയിലും രണ്ടാം
നിലയിലും മള്‍ട്ടി പര്‍പ്പസ് ഹാളും ക്ലാസ് മുറിയും പൂര്‍ത്തിയായി. ഇന്റര്‍ലോക്ക് ഉള്‍പ്പെടെയുള്ള ഏതാനും പ്രവൃത്തി മാത്രമേ ബാക്കിയുള്ളൂ.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തിയുടെ നിര്‍വഹണം നടന്നത്. മനോഹരമായ കെട്ടിടം കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സ്കൂളിന്റെ കെട്ടിട നിര്‍മാണത്തിലൂടെ വ്യക്തമാകുന്നതെന്ന് കെ.പി.കുഞ്ഞമ്മത് കുട്ടി എംഎല്‍എ പറഞ്ഞു.