വടകര: വടകര മോഡല്‍ പോളി ടെക്നിക് കോളജില്‍ ശനിയാഴ്ച നടന്ന തൊഴില്‍മേള സംഘാടകര്‍ക്കും തൊഴില്‍തേടി
എത്തിയവര്‍ക്കും ഒരുപോലെ വല്ലാത്തൊരു പണിയായി. ഇങ്ങനെയൊരു പങ്കാളിത്തം പോളി ടെക്നിക്ക് അധികൃതര്‍ പ്രതീക്ഷിച്ചതേയില്ല. നല്ലൊരു തൊഴില്‍ കിട്ടുമെന്നു പ്രതീക്ഷിച്ച് എത്തിയതാവട്ടെ ആയിരങ്ങള്‍. അതും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരടക്കം. രാവിലെ പത്തിന് മേള ആരംഭിക്കും മുമ്പേ പോളിയും പരിസരവും ഉദ്യോഗാര്ഥികളാല് നിറഞ്ഞുകവിഞ്ഞു. ഇവരെ നിയന്ത്രിക്കാനോ വേണ്ട സൗകര്യം ഒരുക്കാനോ സംഘാടകര്‍ ശ്രദ്ധിച്ചില്ല. ഇതിനേക്കാളേറെ ഇവരെ സങ്കടത്തിലാക്കിയത് ഉദ്ദേശിച്ച ജോലിയില്ലെന്നതാണ്. പലരും പോളി ടെക്നിക്ക് അധികൃതര്‍ക്കെതിരെ കടുത്ത ഭാഷയില്‍തന്നെ ഒന്നുംരണ്ടും പറഞ്ഞ് രോഷം തീര്‍ത്ത് മടങ്ങി.
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മോഡല്‍ പോളിടെക്നിക് കോളജും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇക്കാര്യം നേരത്തേ തന്നെ
മാധ്യമങ്ങളില്‍ വരികയും ചെയ്തു. ഐടി, ഓട്ടോമൊബൈല്‍, സെയില്‍സ്, എഡ്യുക്കേഷന്‍, ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ നിന്നുളള പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടെയുളള 20 ല്‍ പരം തൊഴില്ദായകര് പങ്കെടുക്കുമന്നാണ് അറിയിച്ചത്. വിവിധ വിഭാഗങ്ങളിലായി 500ല്‍ പരം ഒഴിവുകളുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
ഇതോടൊപ്പം പ്രായപരിധി പ്രശ്നമല്ലെന്ന മട്ടില്‍ പോളി ടെക്നിക്ക് അധികാരിയുടെ ശബ്ദസന്ദേശം കൂടി വന്നതോടെ മുതിര്‍ന്നവരടക്കം തൊഴില്‍തേടി എത്തി. വലിയ പ്രചരണം കേട്ട് എംബിഎക്കാരുടെ പടതന്നെയുണ്ടായി. എന്തു ചെയ്യാന്‍ എസ്എസ്എല്‍സി, പ്ലസ്ടുക്കാരെ ലക്ഷ്യമിട്ടുള്ള ഒരു മേള. ചില ജ്വല്ലറി, ടെക്സ്റ്റയില്‍സ് സ്ഥാപനങ്ങളിലേക്ക് വേണ്ടിയുള്ള ഏര്പാട്.
ആയിരങ്ങള്‍ എത്തിയതോടെ സംഘാടകര്‍ ശരിക്കും പകച്ചുപോയി. ഇവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ പറഞ്ഞാണ് സ്ഥാപന അധികാരി കാര്യം അവസാനിപ്പിച്ചത്. വല്ലാത്തൊരു പണിയായിപ്പോയെന്നായിരുന്നു തൊഴില്‍തേടി എത്തിയവരുടെ കമന്റ്.