നാദാപുരം: കുന്നുമ്മൽ ഉപജില്ലാ കായിക മേളയിൽ മെഡിക്കൽ എയ്ഡ് ആൻ്റ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ മികച്ച സേവനം
നടത്തിയതിനുള്ള സ്നേഹോപഹാരം കുറ്റ്യാടിയിലെ റെഡ് ക്രോസ് വളണ്ടിയർമാർക്ക് കുറ്റ്യാടിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ചന്ദ്രി സമ്മാനിച്ചു.

മേനിക്കണ്ടി അബ്ദുല്ല, ശാഹിദ ജലീൽ, നാരായണൻ മരുതോങ്കര, കെ.പി. സുരേഷ്, സന്ധ്യ കരണ്ടോട്, മേനിക്കണ്ടി അബ്ദുല്ല എന്നിവർക്കാണ് ഉപഹാരം നൽകിയത്. ഉപജില്ലാ സ്പോർട്സ് ആൻ്റ് ഗെയിംസ് അസോസിയേഷനും സെക്രട്ടറി എം.ഷഫീഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.