വടകര: വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനത്തിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും ദേശീയോദ്ഗ്രന്ഥന പ്രതിജ്ഞ ചൊല്ലി പുതുക്കി.പ്രതിജ്ഞ വടകര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്സതീശൻ കുരിയാടി ചൊല്ലിക്കൊടുത്തു. അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറികെ പി കരുണൻ ഉദ്ഘാടനം ചെയ്തു. സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. ടിവി സുധീർകുമാർ, പുറന്തോടത്ത് സുകുമാരൻ , വി കെ പ്രേമൻ , പി.ടി.കെനജ്മൽ, ശശിധരൻ പറമ്പത്ത്, ബിജുൽ ആയാടത്തിൽ, രതീശൻ പാക്കയിൽ , കമറുദ്ദീൻ പി പി,അജിത്ത് പ്രസാദ് കുയ്യാലിൽ , പ്രബിൻ പാക്കയിൽ ,രാഹുൽ പുറങ്കര എന്നിവർ സംസാരിച്ചു.

രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
കുന്നുമ്മൽ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം കുന്നുമ്മൽ തവിടോറ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് കോൺ. സെക്രട്ടറി എലിയാറ ആനന്ദൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി.കെ. ലിഗേഷ് അധ്യക്ഷത

വഹിച്ചു. എം.എം. ശ്രീനിവാസൻ , ടി.വി ദിലീപൻ , പ്രകാശൻ ഇ, എം.എം. മിഥുൻ, ഷാജഹാൻ കല്ലേരി, എം.പി ശ്രീജിത്ത്, അർജ്ജുൻ ഇ, ടി.വി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വില്യാപ്പള്ളിയിൽ സദ്ഭാവനാ ദിനം ആചരിച്ചു
വില്ല്യാപ്പള്ളി: രാജീവ്ഗാന്ധിയുടെ എൺപതാം ജന്മദിനം സത്ഭാവനദിനമായി വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധിസദനത്തിൽ നടത്തിയ പരിപാടി പുഷ്പാര്ച്ചനയും പ്രതിഞ്ജയും നടത്തി. ബിജുപ്രസാദ്

അന്ധൃക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.സി.ഷീബയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിജ്ഞയടുത്തു. ടി.ഭാസ്കരൻ, വി.ചന്ദ്രൻ,പൊന്നാറത്ത് മുരളി,എൻ.ശങ്കരൻ, രമേശ് നൊച്ചാട്ട്, ഷാജിമന്തരത്തൂർ,എം.പി.വിദ്യാ ധരൻ, വി.മുരളീധരൻ, അനൂപ് വില്ല്യാപ്പള്ളി, ബാബു

പാറേമ്മൽ,കക്കാട്ട് ചന്ദ്രൻ, രാജീവൻ കോളോറ എന്നവർ സംസാരിച്ചു.