വടകര: ഗവ.കോളജ് മടപ്പള്ളിയിലെ അലൂംനി അസോസിയേഷന്‍ ‘ഒരുമ’ സംഘടിപ്പിക്കുന്ന സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും നാളെ (ഞായര്‍) ടൗണ്‍ഹാളിന് സമീപം ക്രിസ് അവന്യു ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ നടക്കും.
ഉച്ച കഴിഞ്ഞ് രണ്ടരക്ക് ഇ.വി.വത്സന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന ആശംസയും സൃഷ്ടി അവതരണവും പരിപാടിയില്‍ ഡോ കെ.എം.ഭരതന്‍, ഡോ.പി.കെ.സുമോദന്‍, പ്രൊഫ രാജേന്ദ്രന്‍ എടത്തുംകര, എ.വി.അബ്ദുള്‍ ലത്തീഫ്, എം. പി. സൂര്യദാസ്, ഡോ. ദിനേശന്‍ കരിപ്പള്ളി, ഗോപീനാരായണന്‍, സുനില്‍ മടപ്പള്ളി, ബാബു മുയിപ്പോത്ത് എന്നിവര്‍ പങ്കെടുക്കും.
നാല് മണിക്ക് കവിതാ പാരായണവും തുടര്‍ന്ന് ഡോ. പി.പി.പ്രമോദ് നയിക്കുന്ന പാട്ടുവര്‍ത്തമാനം പരിപാടിയും അരങ്ങേറും. വിവിധ ഗായകര്‍ ഒരുക്കുന്ന കരോക്കെ ഗാനമേളയും ഉണ്ടാകും.