ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര് മരിച്ചു.
വേല്‍മുരുകന്‍, നാഗരാജ്, കണ്ണന്‍, കാമരാജ്, ശിവകുമാര്‍, മീനാക്ഷിസുന്ദരം എന്നിവരാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ മറ്റൊരാളെ വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാലാജി എന്നയാളുടെ സായ്നാഥ് എന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് 35 മുറികളിലായി 80ല് അധികം തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇതില്‍ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. പടക്കനിര്‍മാണത്തിനു വേണ്ട രാസവസ്തുക്കള്‍ മിക്‌സ് ചെയ്യുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.
സത്തൂര്‍, ശിവകാശി, വിരുദുനഗര്‍ എന്നിവിടങ്ങളിലെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. വാക്കക്കരപ്പട്ടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
സെന്‍ട്രല്‍ എക്സ്പ്ലോസീവ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഇഡി) ലൈസന്‍സുള്ള ഈ ഫാക്ടറിയില്‍ ഫാന്‍സി പടക്കങ്ങളുടെ നിര്‍മാണം നടക്കുന്നതിനിടയിലാണ് അപകടം.

.