കുറ്റ്യാടി: രാഷ്ട്രീയ മഹിളാ ജനതാദള്‍ കുറ്റ്യാടി നിയോജക മണ്ഡലം ക്യാമ്പ് നാളെ (ഞായര്‍) പാതിരിപ്പറ്റയില്‍ നടക്കും.
പ്രത്യേകം സജ്ജമാക്കുന്ന എം.പി. നാണിയമ്മ നഗറില്‍ കാലത്ത് 10 മണിക്ക് ആര്‍ജെഡി അഖിലേന്ത്യാ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ മഹിളാ ജനതാദള്‍ ജില്ലാ പ്രസിഡണ്ട് പി.സി.റിഷാകുമാരി മുഖ്യ പ്രഭാഷണം നടത്തും. ആര്‍ജെഡിയുടെയും മഹിളാ ജനതാദളിന്റെയും നേതാക്കള്‍ പങ്കെടുക്കും. പഠന ക്ലാസിനും സംഘടനാ പ്രവര്‍ത്തന രൂപരേഖയിലുള്ള ചര്‍ച്ചകള്‍ക്കും ശേഷം ക്യാമ്പിന്റെ സമാപനസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ ഒരുക്കം പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്മാന് നീലിയോട്ട് നാണുവും ജനറല്‍ കണ്‍വീനര്‍ എം.പി. പുഷ്പയും അറിയിച്ചു.
