കോഴിക്കോട്: പിണറായി വിജയന്റെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആഹ്വാനം ചെയ്തു. ടി.പി.ചന്ദ്രശേഖരന്റെയും ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലയാളിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തവര്‍ സംരക്ഷിക്കുന്നത് ആരെയാണെന്ന് എല്ലാവര്ക്കും അറിയാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കൊടുക്കാന്‍ ജനം ഒരുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി ഇതിന് ആക്കം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജില്ലയിലെ വാര്‍ഡ് പ്രസിഡന്റുമാര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസ്കാരിക്കുകയായിരന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി കാര്‍ഡ് നടപ്പാക്കിയ ജില്ലാ പ്രസിഡന്റ് കെ.പ്രവീണ്‍ കുമാറിനെ അദ്ദേഹം അനുമോദിച്ചു.
കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടന്ന പരിപാടിയില്‍ കെ.പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഐഡി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നിര്‍വഹിച്ചു. എഐസിസി സംഘടന കാര്യ സെക്രട്ടറി ദീപദാസ് മുന്‍ഷി, എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി,
കെപിസിസി സംഘടനാ കാര്യ സെക്രട്ടറി എം.ലിജു, എംപിമാരായ എം.കെ.രാഘവന്, ഷാഫി പറമ്പില്‍, മുന്‍ ഡിസിസി പ്രസി.ഡന്റ് കെ.സി.അബു,
യുഡിഎഫ് ചെയര്മാന് ബാലനാരായണന്‍ , ടി.സിദ്ദിഖ് എംഎല്‍എ,
കെപിസിസി സെക്രട്ടറിമാരായ കെ.തുളസി, ജയന്ത്, പി.എം.നിയാസ്, രാഷ്ട്രീയ കാര്യസമിതി അംഗം എന്‍.സുബ്യ മണ്യന്, നേതാക്കളായ കെ.എം അഭിജിത്ത്, സൂരജ്, ദിവ്യ ബാലകൃഷ്ണന്, ആര് ഷെഹിന്, വി.എം.ചന്ദ്രന്, പി.എം.അബ്ദുറഹ്മാന്, മുനീര്‍ എരവത്ത്, പ്രമോദ് കക്കട്ടില്‍, രാജേന്ദ്രന്,
ഗൗരി പുതിയെടുത്ത് മുതലായവര്‍ പ്രസംഗിച്ചു. ജില്ലയിലെ 1556 വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു.
-എലിയാറ ആനന്ദന്