അരൂർ: കല്ലുമ്പുറം കെ.കെ.കെ.എം.എൽ.പി സ്കൂളിലെ എൽ. എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും എൻഡോവ്മെൻറ് വിതരണവും നാദാപുരം എ.ഇ.ഒ രാജീവൻ പുതിയേടത്ത്
ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ആർ.പി മഹേഷ് അധ്യക്ഷത വഹിച്ചു.
സിവിൽ എക്സൈസ് ഓഫീസർ സിനൂപ് ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു. വാർഡ് അംഗം കണ്ടോത്ത് റീത്ത ,എസ്.ആർ. ജി കൺവീനർ ടി പി ശുഭ ,എം.പി.ടി . ചെയർപേഴ്സൺ ഹഫത് എച്ച്.എം പി ശിവദാസൻ ടി.പി സൂപ്പി എന്നിവർ പ്രസംഗിച്ചു.