കൊല്ലം: അഞ്ചൽ ഒഴുകുപാറയ്ക്കലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു കത്തിയ നിലയിൽ. കാറിലുണ്ടായിരുന്ന യുവാവ് വെന്തുമരിച്ചു. ഒഴുകുപാറക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്.
ഇന്നലെ രാത്രിയാണു സമീപവാസികൾ കാർ കണ്ടെത്തിയത്. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി നശിച്ചിരുന്നു.
അപകടമരണം തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.