ഓര്‍ക്കാട്ടേരി: നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴിമരുന്നിട്ടത് നാടകങ്ങളടക്കമുള്ള സര്ഗപ്രവര്ത്തനങ്ങളായിരുന്നുവെന്ന് ഗായകന്
വി.ടി.മുരളി. ഓര്‍ക്കാട്ടേരിയില്‍ ഗ്രാന്മ തിയറ്റേഴ്സിന്റെ അഞ്ചു ദിവസം നീളുന്ന അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടു നന്മകള് ഊട്ടിയുറപ്പിക്കുന്നതിന് നാടകങ്ങള്‍ നല്കിയ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക അധ്യക്ഷത വഹിച്ചു. കെ.കെ.രമ എംഎല്‍എ മുഖ്യാതിഥിയായി. എ.കെ ബാബു സ്വാഗതവും നിഖില്‍ പി.ടി നന്ദിയും പറഞ്ഞു. ആദ്യ ദിവസം കൊച്ചിന് ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീര്‍ത്തനം എന്ന നാടകം അരങ്ങേറി.
