
പയ്യോളി: സര്‍വീസ് റോഡിലൂടെ സഞ്ചരിക്കാതെ ദേശീയ പാതയിലെ ഉയരപ്പാതയിലൂടെ പോകുന്ന ബസുകള്‍ നാട്ടുകാരെ കഷ്ടത്തിലാക്കുന്നു. വിവിധ പ്രദേശങ്ങളിലേക്ക്
പോകേണ്ടവരാണ് ഇതിന്റെ ദുരിതം പേറുന്നു.
കോഴിക്കോട് ഭാഗത്ത് നിന്നു വരുന്ന ബസുകള്‍ സ്റ്റോപ്പില്‍ നിന്നു 500 മീറ്റര്‍ മാറിയാണ് നിര്‍ത്തുന്നത്.
കണ്ണൂര്‍ ഭാഗത്ത് നിന്നുള്ള ബസ്സുകള്‍ മൂരാട് ഹൈവേയില്‍ എവിടെയാണ് നിര്‍ത്തേണ്ടത് എന്ന് പോലും വ്യക്തമല്ലാത്ത സ്ഥിതിയാണ്. ഇവ അപകട സാധ്യതയുള്ള നടു റോഡില്‍ നിര്‍ത്തിയാണ് സര്‍വീസ് നടത്തുന്നത്. ഇത് മൂരാട്, ഓയില്‍ മില്‍ സ്റ്റോപ്പില്‍ ഇറങ്ങുന്നവര്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നു. കോട്ടക്കല്‍, കൊളാവിപ്പാലം ഭാഗങ്ങളിലേക്ക് പോകേണ്ടവരും കഷ്ടപ്പെടുകയാണ്. ഹൈവേ ആയത് കൊണ്ട് ഓട്ടോ പോലും കിട്ടാതെ സ്ത്രീകളും കുട്ടികളും നടന്ന് മൂരാട് ഓയില്‍ മില്‍ സ്റ്റോപ്പിലെത്തി വേണം ഓട്ടോ കയറാന്‍. സര്‍വീസ് റോഡിലൂടെ
പോയിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ട് ഒഴിവായേനേ.
യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പൊതുപ്രവര്‍ത്തകരായ മുഹമ്മദ് റിയാസ് പി കെ, നിയാസ് കെ, ഷാനിദ് എം പി എന്നിവര്‍ പയ്യോളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നിവേദനം നനല്‍കി. യാത്രക്കാരുടെ പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനു മൂരാട് ഓയില്‍ മില്‍ സ്റ്റോപ്പില്‍ ഹോം ഗാര്‍ഡിനെ നിയമിക്കുമെന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു മോന്‍ അറിയിച്ചു.
സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ബസുകളുടെ ഫോട്ടോ എടുത്ത് പോലീസിന് നല്‍കിയാല്‍ പിഴ ഉള്‍പ്പെടെ നടപടി കൈക്കൊള്ളുമെന്നും സിഐ അറിയിച്ചു.















