വടകര: കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം പത്ത് മീറ്ററില്‍ തന്നെയാണെന്നും ഇതു സംബന്ധിച്ച പ്രവര്‍ത്തനവുമായി
മുന്നോട്ടുപോവുകയായാണെന്നും കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ മണിയൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവില്‍ നിയമ തടസങ്ങള്‍ ഒന്നും ഇല്ല. നഷ്ടപ്പെടുന്ന കെട്ടിടങ്ങളുടെയും മതിലുകളുടെയും മരങ്ങളുടെയും വില നിര്‍ണയിച്ച് മതിയായ തുക പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനമാണ് ഇനി നടക്കേണ്ടത്. ട്രാഫിക് സ്റ്റഡിയുമായി ബന്ധപ്പെട്ട് 10 മീറ്റര്‍ വീതിയില്‍ റോഡ് വികസനം യാഥാര്‍ഥ്യമാക്കാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്. നാലു മാസങ്ങള്‍ക്കകം പദ്ധതി ടെണ്ടര്‍ നടപടികളിലേക്ക് കടക്കും. റോഡ് വികസന ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
12 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കണമെന്നുതന്നെയാണ് ആഗ്രഹമെന്ന് എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ ഫണ്ട് തരുന്ന
ഏജന്‍സി പറയുന്നത് പത്ത് മീറ്റര്‍ മതിയെന്നാണ്. അത്കൊണ്ടാണ് പത്ത് മീറ്റര്‍ വീതിയില്‍ അക്വിസിഷന്‍ നടപടിയുമായി മുന്നോട്ട് പോകുന്നത്. ഈ റോഡിന്റെ രണ്ട് ജംഗ്ഷനിലും പത്ത് മീറ്ററേയുള്ളൂവെന്ന കാര്യവും എംഎല്‍എ ചൂണ്ടിക്കാട്ടി.
12 മീറ്റര്‍ വേണമെന്ന് പറഞ്ഞ് വികസപ്രവര്ത്തനത്തെ എങ്ങനെയെല്ലാം മന്ദീഭവിപ്പിക്കാന്‍ കഴിയുമോ ആ രൂപത്തിലുള്ള ശ്രമങ്ങള്‍ ആക്ഷന്‍ കമ്മിറ്റി നടത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. അവസാനം ഹൈക്കോടതിയിലും അവരെത്തി. കോടതിയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടതിന്റെ ഫലമായി പരാതിക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ക്ക് അക്വിസിഷന്‍ നടപടിയുടെ ഘട്ടങ്ങളില്‍ ശ്രദ്ധയില്‍പെടുത്താമെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് സ്റ്റേ ഉള്ളതായി അറിയില്ല. അതുകൊണ്ട് ഇപ്പോള്‍ തടസം ഒന്നുമില്ലെന്നും തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും എംഎല്‍എ പറഞ്ഞു. പ്രവൃത്തി അനന്തമായി നീണ്ടതോടെ റോഡില്‍
പലയിടത്തം കുണ്ടും കുഴിയും നിറഞ്ഞ സാഹചര്യത്തില്‍ അറ്റകുറ്റപണിക്ക് പൊതുമരാമത്ത് വകുപ്പ് 48 ലക്ഷം രൂപ അനുവദിച്ചതായും എംഎല്‍എ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫും പങ്കെടുത്തു.