നാദാപുരം: പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് പഴയ പെന്ഷന് പുനഃസ്ഥാപിക്കണമെന്ന് അധ്യാപക സര്‍വീസ് സംഘടന
സമരസമിതി നാദാപുരം മേഖല കണ്വെന്ഷന് ആവശ്യപ്പെട്ടു. പഴയ പെന്ഷന് പുനഃസ്ഥാപിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 22ന് സംസ്ഥാനത്ത് അധ്യാപകരും ജീവനക്കാരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായുള്ള സമര പ്രഖ്യാപന കണ്‍വെന്‍ഷനാണ് നാദാപുരത്ത് നടന്നത്. ജോയിന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം റാം മനോഹര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ മേഖല പ്രസിഡണ്ട് പ്രമോദ് പി. പി അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ കെജിഒഎഫ് ജില്ലാ സെക്രട്ടറി ഡോക്ടര്‍ ദില്‍വേദ്, എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രന്, ജോയിന്റ് കൗണ്‍സില്‍ നേതാക്കളായ രതീഷ് എം, ഷിജിന സി വി എന്നിവര്‍ സംസാരിച്ചു.
