വടകര: കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മോഡല്‍ പോളിടെക്നിക് കോളേജും സംയുക്തമായി വടകര മോഡല്‍ പോളി ടെക്നിക് കോളജില്‍ ജനുവരി നാലിന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മേള വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്യും. ഐടി, ഓട്ടോമൊബൈല്‍, സെയില്‍സ്, എഡ്യുക്കേഷന്‍, ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ നിന്നുളള പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടെയുളള 20 ല്‍ പരം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 500ല്‍ പരം ഒഴിവുകളാണുളളത്. ഫോണ്‍: 0495-2370176, 2370178, 0496-2523039.