വടകര: മുക്കാളി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി സ്റ്റേഷനു മുന്നില്‍ ബഹുജന
പ്രതിഷേധജ്വാല തീര്‍ത്തു. കോവിഡിനു മുമ്പ് സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികള്‍ക്ക് അത് പുനഃസ്ഥാപിച്ചു കിട്ടാനാണ് സമരം. ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളിലും ഇതേ രീതിയില്‍ സമരം നടന്നു. ജനപ്രിയ തീവണ്ടികള്‍ക്ക് വരുമാനം കുറവാണെന്നുപറഞ്ഞ് റെയില്‍വേ സ്റ്റേഷനുകള്‍ തന്നെ അടച്ചുപൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സമരസമിതി അറിയിച്ചു. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-
കണ്ണൂര്‍, തൃശ്ശൂര്‍-കണ്ണൂര്‍, മംഗളുരു-കോഴിക്കോട് എന്നീ പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഇതോടൊപ്പം മുക്കാളി റെയില്‍വേ സ്റ്റേഷന്റെ വികസനവും നടപ്പാക്കണം. റെയില്‍വേ അധികൃതരോടും കേന്ദ്രസര്‍ക്കാരിനോടും പല രീതിയില്‍ അഭ്യര്‍ഥിച്ചിട്ടും മുക്കാളി സ്റ്റേഷന് അനുകൂലമായ നടപടിയുണ്ടാകുന്നില്ല. തുടര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധജ്വാല തീര്‍ത്തത്. പിന്നാലെ മുക്കാളി ടൗണില്‍ പ്രതിഷേധ സംഗമവും നടന്നു.
ആക്ഷന്‍ കമ്മിറ്റി ചെയര്മാന് റീന രയരോത്ത് അധ്യഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ആയിഷ ഉമ്മര്‍, സംയുക്ത
ആക്ഷന്‍ കമ്മിറ്റി ചെയര്മാന് പി.ബാബുരാജ്, എം.കെ.സുരേഷ് ബാബു, എം.പി.ബാബു, പി.കെ.പ്രീത, യു.എ.റഹിം, കെ.എ.സുരേന്ദ്രന്, പ്രദീപ് ചോമ്പാല, എം.പ്രമോദ്, കെ.സാവിത്രി, പി.കെ.പ്രകാശന്, കെ.കെ.ജയചന്ദ്രന്, ഹാരിസ് മുക്കാളി, കെ.പി.ജയകുമാര്‍, സുജിത്ത് പുതിയോട്ടില്‍, കെ.പ്രശാന്ത്, കെ.പി.വിജയന്, കെ.പവിത്രന്, പി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.


ആക്ഷന്‍ കമ്മിറ്റി ചെയര്മാന് റീന രയരോത്ത് അധ്യഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ആയിഷ ഉമ്മര്‍, സംയുക്ത
