പുറമേരി: തെലങ്കാനയില്‍ നടന്ന സോഫ്റ്റ് ബേസ്ബോള്‍ ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം കേരളം നേടിയതില്‍
പുറമേരിക്ക് ഇത് അഭിമാന നിമിഷം. പുറമേരി സ്വദേശിനിയായ മേപ്പള്ളി ദേവിക അംഗമായ ടീമാണ് കേരളത്തിന് കിരീടം നേടിക്കൊടുത്തത്. വടകര സെന്റ് ആന്റണീസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ദേവിക കണ്ണൂര്‍ സ്വദേശിയായ സുനില്‍-പുറമേരി മേപ്പള്ളി സുധാപത്മം എന്നിവരുടെ മകളാണ്.
ഇതേ സ്കൂളിലെ ചോറോട് സ്വദേശിനി നിയ ബിനോയ് ക്യാപ്റ്റനായ ടീമില്‍ അനുജ, സാധിക, ദേവസ്മി, അനശ്വര, ഋതിക, ശ്വേത, മിത്ര, അന്‍സിയ, നമ്രത, ഗോപിക എന്നിവരാണ് അണിനിരന്നത്. കോച്ച് ആദര്‍ശ്, മാനേജര്‍ ഷഹനാസ് എന്നിവരുടെ പരിശ്രമവും താരങ്ങളുടെ മികവുമാണ് ആതിഥേയരായ തെലുങ്കാനയെ പരാജയപ്പെടുത്തി കിരീടം നേടാന്‍ കേരളത്തിനു തുണയായത്.
ഇതോടൊപ്പം നടന്ന ബേസ്ബോള്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കേരളം കിരീടം നേടിയിട്ടുണ്ട്.