വടകര: ജനുവരി 29, 30, 31 തിയതികളില്‍ വടകരയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുട്ടോത്ത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ മാധ്യമം, സമൂഹം, ജനാധിപത്യം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സിപിഎം ഏറണാകുളം ജില്ലാ കമ്മറ്റി അംഗം കെ.എസ്.അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു. ആര്.ബാലറാം, കെ.കെ.ബിജുള എന്നിവര്‍ സംസാരിച്ചു. പി.പി.പ്രഭാകരന് സ്വാഗതം പറഞ്ഞു.