അരൂര്‍: കോട്ടയുള്ളതില്‍ ശിവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം തുടങ്ങി. ഇന്ന് വിവിധ ചടങ്ങുകള്‍ക്ക് പുറമെ അരൂര്‍ കല്ലുമ്പുറം കുളങ്ങര ശാസ്താ
ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഗ്രാമ പ്രദക്ഷിണ ഘോഷയാത്ര നടത്തി. രാത്രി 9:30 ഓടെ കോട്ടയുള്ളതില്‍ ക്ഷേത്രത്തിലെത്തി നാളെ (ശനി) രാവിലെ അക്ഷരശ്ലോക സദസ്, ഉച്ചക്ക് പ്രസാദ ഊട്ട്, 6ന് ദീപാരാധന, 7ന് സര്‍പ്പബലി, ഭഗവതി സേവ, 8ന് മെഗാഷോ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 7ന് മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, 12ന് മധ്യാഹ്ന പൂജ, 1ന് പ്രസാദ ഊട്ട്, 6ന് നിറമാല ചാര്‍ത്തല്‍, 7ന് തായമ്പക, 8ന് ശ്രീകുമാര്‍ പയ്യന്നൂരിന്റെ തിടമ്പ് നൃത്തം എന്നിവക്കു ശേഷം ഒമ്പതിന് അത്താഴപൂജയോടെ സമാപിക്കും.















