വില്യാപ്പള്ളി: കുറിഞ്ഞാലിയോട് ആരോഗ്യ ഉപ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് കുറിഞ്ഞാലിയോട്
സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു. മൂന്നു വാര്‍ഡിലെ ജനങ്ങള്‍ ആശ്രയിക്കുന്ന സബ് സെന്റര്‍ കെട്ടിടം മാസങ്ങള്‍ക്ക് മുന്‍പ് പുതുക്കി പണിതെങ്കിലും പിന്നീട് യാതൊരു പരിഗണനയും ലഭിച്ചില്ല. ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തന കേന്ദ്രമന്ന നിലയില്‍ ഇവിടത്തെ സേവനം ഒതുങ്ങി. ഗ്രാമ പ്രദേശമായ കുറിഞ്ഞാലിയോട് നിന്ന് നാലു കിലോ മീറ്റര്‍ യാത്ര ചെയ്താണ് രോഗികള്‍ ഡോക്ടറെ സമീപിക്കുന്നത്. അറുപതു വര്‍ഷത്തിലേറെ പഴക്കമുള്ള സ്ഥാപനത്തോടാണ് അധികൃതരുടെ അവഗണന. ഇതിനു പരിഹാരം വേണമെന്ന് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ അഭ്യര്‍ഥിച്ചു.
സൗഹൃദ കൂട്ടായ്മ 11-ാം വാര്‍ഡ് പ്രസിഡന്റ് ചന്ദ്രങ്ങിയില്‍ രാജന് ഉദ്ഘാടനം ചെയ്തു. കെ.പി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സന്തോഷ് വെങ്ങോ ളി, എം.കെ.മനോജന്. പി.ടി.കെ.സുരേഷ് ബാബു, സുനില്‍ബോസ്, രാജശ്രീ മനയത്തുകുനി, സില്‍ന കുന്നോത്ത്,
ഷിനി.എം.കെ, സൗമ്യ.കെ.എം എന്നിവര്‍ സംസാരിച്ചു. നവന്യ രാജീവന് നന്ദി പറഞ്ഞു.