വടകര: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വീത്രാഗും സംഘവും അവതരിപ്പിക്കുന്ന ഹേമന്ത രാത്രി എന്ന ഗസല്‍
പരിപാടി 2025 ജനുവരി 4 ശനിയാഴ്ച വൈകീട്ട് 6.30 ന് വടകര മുനിസിപ്പല്‍ സാംസ്കാരിക ചത്വരത്തില്‍ നടക്കും. പ്രശസ്ത ഗായിക ഫാത്തിമ സഫ്വാന വീത് രാഗിനൊപ്പം ഗാനങ്ങള്‍ ആലപിക്കും. റോയ് ജോര്‍ജ്, പോള്‍സണ്‍, റിസന്‍, ലാലു, ജയ്സന് എന്നിവര്‍ ചേര്‍ന്ന് ഓര്‍ക്കസ്ട്ര ഒരുക്കും. വടകരയിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ സോള്‍ ആന്‍ഡ് വൈബ്സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി പി.ഹരീന്ദ്രനാഥ് ചെയര്‍മാനായും പി.യം.മണിബാബു കണ്‍വീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു.
