വടകര: ആന്റിബയോട്ടിക്ക് അമിത ഉപയോഗത്തിനെതിരെ വടകര എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഎച്ച്എസ്ഇ
വിഭാഗം എന്‍എസ്എസ് സപ്തദിന ക്യാമ്പില്‍ ‘സൗഖ്യം സദാ’ പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളുമായി സഹകരിച്ച് ക്യാമ്പയിന് നടത്തി.
ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗമാണ് കേരളം സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നിസ്സാര രോഗങ്ങള്‍ക്ക് പോലും വ്യാപകമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് പൊതുജനാരോഗ്യത്തിന് സൃഷ്ടിച്ച ഭീഷണി ചെറുതല്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതും കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രം നല്ക്കേണ്ടതുമായ
ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറില്‍ എത്തി പേര് പറഞ്ഞാല്‍ കിട്ടും എന്നതായിരുന്നു അവസ്ഥ.
അനാവശ്യമായും ഡോക്ടറുടെ മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കാതെയും സ്വയം തീരുമാനിക്കുന്ന അളവിലും സമയത്തും ആന്റിബയോട്ടിക് കഴിക്കുന്നതിലൂടെ ഇവയെ അതിജീവിക്കാനുള്ള ശേഷി ബാക്ടീരിയകള്‍ കൈവരിക്കുന്നു. പിന്നീട് അനിവാര്യമായ ഘട്ടത്തില്‍ പോലും ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ ആവുകയും ചെയ്യുന്ന ഗുരുതര സ്ഥിതിവിശേഷമാണ് ഉടലെടുക്കുക. ഈ അവസ്ഥ മൂലം 2050ഓടെ ലോകത്ത് പ്രതിവര്‍ഷം ഒരു കോടി ആളുകള്‍ മരിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഈ സാഹചര്യത്തിലാണ് ക്യാമ്പയിനുമായി എന്‍എസ്എസ് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി തോടന്നൂര്‍ എംഎല്‍പി സ്കൂളില്‍
നടന്ന ക്യാമ്പിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നൂറോളം വീടുകളില്‍ ആന്റിബയോട്ടിക്ക് ദുരുപയോഗത്തിനെതിരെ ബോധവല്കരണം നടത്തുകയും മെസേജുകള്‍ അടങ്ങിയ കലണ്ടര്‍ വിതരണം നടത്തുകയും ചെയ്തു.
ക്യാമ്പ് സെന്ററില്‍ ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗത്തിനെതിരെ സിഗ്നേച്ചര്‍ ക്യാമ്പയിന് നടത്തി. ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ഡോക്ടര്‍ സഹദേവന് നിര്‍വഹിച്ചു. നൗഷാദ് ആര്, ഹാറൂണ്‍ റഷീദ്, അന്‍സാര്‍ കോറോത്ത്, സുല്ഫത് സലീം, ഇമ്രാന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഷംസീര്‍, വളണ്ടിയര്‍മാര്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു.