കോട്ടപ്പള്ളി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍സിംഗിന്റെ നിര്യാണത്തില്‍ കോട്ടപ്പള്ളിയില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. ബവിത്ത് മലോല്‍ അധ്യക്ഷത വഹിച്ചു. ഒ കെ ഷാജി, എ മോഹനന്, നബീല കെ സി, ഹംസ വാഴേരി, പ്രതീഷ് കോട്ടപ്പള്ളി, ജഹാംഗീര്‍ ക്വാളിറ്റി, സിനൂപ് രാജ് എന്നിവര്‍ സംസാരിച്ചു.