ഓര്‍ക്കാട്ടേരി: നെല്ലാച്ചേരിയില്‍ സംഗമം റെസിഡന്‍സ് അസോസിയേഷന് എന്ന പേരില്‍ നാടിന്റെ കൂട്ടായ്മ നിലവില്‍ വന്നു.
ഉദ്ഘാടന ചടങ്ങും അനുബന്ധ പരിപാടികളും ശ്രദ്ധേയമായി. കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് മുല്ലക്കര രാജഗോപാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.വി.വത്സന് വിശിഷ്ടാതിഥിയായി. ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ടി.എന്‍.റഫീക്ക്., ടി.കെ.രാമകൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.വി.രജീഷ് സ്വാഗതവും ട്രഷറര്‍ അബ്ദുള്‍സലാം പുനത്തില്‍ നന്ദിയും പറഞ്ഞു
കലാകായിക മത്സരങ്ങളില്‍ സബ്ജില്ലാതല വിജയികളായ വിദ്യാര്‍ഥികളെ സ്വാഗത സംഘം ജനറല്കണ്വിനര് പി.എം.വിനോദനും അസോസിയേഷന് ഭാരവാഹികളും ഉപഹാരം നല്കി അനുമോദിച്ചു. നേരത്തെ മുതിര്‍ന്ന പൗരന്മാരെ വീട്ടില്‍ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി കായിക മത്സരം നടത്തി. ഉദ്ഘാടന ചടങ്ങിനുശേഷം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച നൃത്തസന്ധ്യയും മറ്റ് കലാപരിപാടികളും അരങ്ങേറി. തുടര്‍ന്ന് നടന്ന കരോക്കെ ഗാനമേള കൈയടി നേടി.